Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministry Of Home Affairs

ഇ​റാ​ന് അ​നു​കൂ​ല​മാ​യി പ്ര​സം​ഗി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്ക​ണം; മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം. യു​ദ്ധ​ത്തി​ന്‍റെ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​കു​മെ​ന്നും ജൂ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​റാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ കൂ​ട്ട​ണ​മെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​റാ​ന് അ​നുകൂ​ല​മാ​യി പ്ര​സം​ഗി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്ക​ണം. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ക​ടു​പ്പി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ത്തി​ൽ ജാ​ഗ്ര​ത വേ​ണം.

പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ർ​ഷ​മാ​കാ​തെ നോ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. ഖ​മ​ന​യി അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ഷ്മീ​രി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെയടക്കം വേ​ഗ​ത കു​റ​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ദി​വ​സം അ​വ​ധി ന​ൽ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ൽ ഇ​ന്നും നാ​ളെ​യും സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up